Breaking News

പ്രമേഹനടത്തം സംഘടിപ്പിച്ചു

Apple

ആനന്ദപുരം : ആഗോള പ്രമേഹദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹ നടത്തവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന പരിപാടി ഡോ. അഷിത ഉദ്ഘാടനം ചെയ്തു.

എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി അദ്ധ്യക്ഷനായിരുന്നു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരായ മുരളീധരന്‍, നജീമുദ്ദീന്‍, ശ്രീലക്ഷ്മി ആര്‍ നായര്‍, ടി.ജി. നവ്യ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ കെ.എ. ശ്രേയസ്സ്, ജെസ്സ ജോണ്‍സന്‍, വി.എം. പുണര്‍വിക, സോഫിയ ആന്റണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery