Breaking News

ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

കോടാലി: ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ 2018-19 അധ്യയനവര്‍ഷത്തെ Kisds Fest (Guruprasadam 2018) ഉദ്ഘാടനം  പ്രശസ്ത യുവ ചലച്ചിത്ര താരം ശ്രീ.അനന്തു മുകുന്ദന്‍ നിര്‍വ്വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ ശ്രീ.സത്യന്‍ പളളാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എന്‍.ട്രസ്റ്റ് രക്ഷാധികാരി ശ്രീ.സജീവ് വെട്ടിയാട്ടില്‍ ദീപപ്രജ്വലനവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. ടി വി സതീശ് ബാബു സ്വാഗതവും എസ് എന്‍ ട്രസ്റ്റ് ജോ:സെക്രട്ടറി ശ്രീ.ഒ.സി.വിജയന്‍ നന്ദിയും രേഖപ്പെടുത്തി.

ട്രസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീ.സി.കെ.ദിവാകരന്‍, സെക്രട്ടറി ശ്രീ.സി.ജി.രാജന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷ പി എസ്, ക്ഷേമസമിതി പ്രസിഡന്റ് ശ്രീ.കെ.സി.സുമേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!