Breaking News

സ്ത്രീകളുടെ ശബരിമലയില്‍ ഷഷ്ഠി ശനിയാഴ്ച

കൊടകര: സ്ത്രീകളുടെ ശബരിമല,മധ്യകേരളത്തിലെ ശബരിമല എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൊടകര വാസുപുരം ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം ശനിയാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 4 ന് അഭിഷേകങ്ങള്‍, നിവേദ്യം, ഗണപതിഹോമം, 6 ന് ശാസ്താംപാട്ട്, ഉച്ച്ക്ക് 1 ന് നവകം,പഞ്ചഗവ്യം,കലശപൂജകള്‍, വൈകീട്ട് 4.30 ന് അടന്തമേളം, 7 ന് ദീപാരാധന, 8 ന് അത്താഴപൂജ എന്നിവയാണ് പരിപാടികള്‍.

ഇത്തുപ്പാടം സെന്റര്‍, ആറേശ്വരം യുവജനസംഘം ഇത്തുപ്പാടം, ആറേശ്വംരം, വീട്ടിച്ചോട് യുവജനസംഘം, മൂലംകുടം സമുദായം, കോട്ടായി കാരണവര്‍, കിഴക്കുംമുറി യുവജനസംഘം, ആറേശ്വരം വടക്കുംമുറി സമാജം എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഏര്‍ണോര് പ്രസാദ് നമ്പൂതിരി, മേല്‍ശാന്തി കൂടപ്പുഴ ശിവദാസ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. അടന്തമേളത്തിന് കൊടകര ഉണ്ണിയും ശാസ്താംപാട്ടിന് തോട്ടയത്ത് ഗോപാലന്‍നായരും നേതൃത്വ ംനല്‍കു.ം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!