Breaking News

കൊടകര ഷഷ്ഠി 13ന്: കൊടിയേറ്റം 7 ന്

കൊടകര: കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന്റെ കൊടിയേറ്റം ഡിസംബര്‍ 7 ന് രാവിലെ 8 ന് നടക്കും. പൂനിലാര്‍ക്കാവ്ദേവസ്വം ഭാരവാഹികളും ആഘോഷക്കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്നാണ് കുന്നിന്‍മുകളിലെ മുരുകക്ഷേത്രസന്നിധിയില്‍ കൊടിയേറ്റുക. കൊടിയേറ്റശേഷം ക്ഷേത്രത്തില്‍ കളഭാഭിഷേകവും ഉണ്ടാകും. 13 നാണ് ഷഷ്ഠി.

വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം,മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ്.കരയോഗം,കൊടകര പടിഞ്ഞാട്ടുംമുറി,കെ.പി.എം.എസ് കാവുംതറ, മരുത്തോംപിള്ളി പുലയര്‍സമുദായം, കുംഭാരസമുദായം, ഉളുംമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസംഘം,പുലിപ്പാറക്കുന്ന യുവജനസംഘം,കൊടകര ടൗണ്‍,അഴകം യുവജനസംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്സ് കലാവേദ്ി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം,അരുണോദയം കാരൂര്‍, കേലവ്യ ഗാന്ധിനഗര്‍,കാവില്‍ പടിഞ്ഞാട്ടുമുറി എന്നീ ഇരുപതും കാവടിസംഘങ്ങളാണ് ആഘോഷത്തില്‍ പങ്കാളികളാകുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!