Breaking News

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

Apple

കൊടകര : ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് കൊടുങ്ങ സൈറീന്‍ സ്പെഷല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ”നമുക്കൊപ്പം” എന്ന പരിപാടി മദര്‍ സിസ്റ്റര്‍ ഗ്രേയ്സ് ഉദ്ഘാടനം ചെയ്തു.

എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി അദ്ധ്യക്ഷനായിരുന്നു. സിസ്റ്റര്‍ നവ്യ, സിസ്റ്റര്‍ നിഖില, എ.എന്‍. അഭിജിത്ത്, പി.പി. സന്ധ്യ, വി. ബി. ഷിനി എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും, കലാപരിപാടികളും ഇതോടൊപ്പം നടന്നു. പരിപാടിക്ക് എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ കെ. നിഖില, ടി.ജി. നവ്യ, അനു മുരുകന്‍, അക്ഷര സി.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery