Breaking News

സഹൃദയന്‍ മാനേജ്മെന്റ് ട്രോഫി രാജഗിരിക്ക്

കൊടകര: കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍കോളേജിയേറ്റ് മാനേജ്മെന്റ് ഫെസ്റ്റ്- ‘യൂഫോറിയ 2K18’ ല്‍ കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്റ് അപ്ലൈഡ് സയന്‍സസ് ടീം ഓവറോള്‍ ചാമ്പ്യന്മാരായി.ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്മെന്റ് ടീം, മാര്‍ക്കറ്റിങ്ങ് ഗെയിം, എച്ച് ആര്‍ ഗെയിം, ഐ പി എല്‍ ഓക്ഷന്‍, സ്‌പോട്ട് ഗെയിംസ് എന്നീ മത്സരയിനങ്ങളാണുണ്ടായിരുന്നത്.

ബെസ്റ്റ് മാനേജ്മെന്റ് ടീമിലും മാര്‍ക്കറ്റിങ്ങ് ഗെയമിലും രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്റ് അപ്ലൈഡ് സയന്‍സസ് ഒന്നാമതെത്തിയപ്പോള്‍ എച്ച് ആര്‍ ഗെയിമില്‍ രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ്സ് സ്റ്റഡീസും ഐ പി എല്‍ ഓക്ഷനില്‍ മൂലമറ്റം സെയിന്റ് ജോസഫ് കോളേജുമാണ് ജേതാക്കളായത്.

കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, ഫിനാന്‍സ് ഡയറക്ടര്‍ റവ. ഫാ. ഷാജു ചിറയത്ത്, പ്രിന്‍സിപ്പാള്‍ ഡോ. പി. ഒ. ജെന്‍സണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.മാനേജ്മെന്റ്, ഐ ടി & സയന്‍സ്, ലിറ്റററി എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഐ ടി & സയന്‍സ് ഫെസ്റ്റായ ‘സൈന്‍ഷ്യ’യുടെ ഉദ്ഘാടനം ഇന്ന് ബാംഗ്ലൂര്‍ ഫിലിപ്‌സ് ഡയറക്ടര്‍ റെമി അലക്‌സാണ്ടര്‍ നിര്‍വ്വഹിക്കും. ഈ വിഭാഗം മത്സരങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!