Breaking News

മറ്റത്തൂര്‍ പഞ്ചായത്ത് വികസന സെമിനാറും കര്‍ഷക പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു

വികസന സെമിനാര്‍ കെ ജെ ഡിക്സണ്‍ ഉല്‍ഘാടനം ചെയ്യുന്നു

കോടാലി: മറ്റത്തൂര്‍ പഞ്ചായത്ത് വികസന സെമിനാറും കര്‍ഷക പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ജെ ഡിക്സണ്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍ അദ്ധ്യക്ഷനായി.

കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശ ഉണ്ണികൃഷ്ണന്‍, വെള്ളിക്കുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ കൃഷ്ണന്‍കുട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി എസ്സ് പ്രശാന്ത്, ഷീല തിലകന്‍, ലൈല ബഷീര്‍, പഞ്ചായത്ത് അംഗങ്ങളായ എ കെ പുഷ്പാകരന്‍, ഷീല വിപിനചന്ദ്രന്‍ ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

16. 92 കോടി രൂപയുടെ കരട് പദ്ധതികള്‍ വികസന സെമിനാറില്‍ അവതരിപ്പിച്ചു ടാക്‌സി സ്റ്റാന്‍ഡ് കം ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മണം 2 കോടി, വെള്ളികുളങ്ങര വലിയതോട് നവീകരണം 1 കോടി, പൊതുകുളം സംരക്ഷണം 75 ലക്ഷം, മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍ നവീകരണം 50 ലക്ഷം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ സ്വാഗതവും സെക്രട്ടറി ടി ജി സജി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!