Breaking News

സഹൃദയ സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ക്രൈസ്റ്റും ആതിഥേയരും ജേതാക്കള്‍

Apple

കൊടകര : കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ ഫൈവ്‌സ് ഫൂട്‌ബോളില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി.29 ടീമുകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മാള പ്രസന്റേഷന്‍ കോളേജും കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജും സെമിയില്‍ ക്രൈസ്റ്റ് കോളേജിലെ ഇരുടീമുകളുമായി ഏറ്റുമുട്ടി.

ത്രീ ഓണ്‍ ത്രീ ബാസ്‌ക്കറ്റ്‌ബോളിലെ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ആതിഥേയരായ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസാണ്.മാന്നാനം കെ. ഇ. കോളേജും പൊങ്ങം നൈപുണ്യ കോളേജുമാണ് സെമിയില്‍ സഹൃദയ കോളേജ് ടീമുകളോടൊപ്പം മത്സരിച്ചത്. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery