Breaking News

കൊരേച്ചാല്‍ കിരാതപാര്‍വതീക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം 20 ന്

കൊടകര: കോടാലി കൊരേച്ചാല്‍ കിരാതപാര്‍വതിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം 20 ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. രാവിലെ 4 ന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യം, അഭിഷേകം, മലര്‍നിവേദ്യം, 5.30 ന് മഹാഗണപതിഹോമം, 6.30 ന് ഉഷപൂജ, 7 ന് നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്,പഞ്ചവാദ്യം, വൈകീട്ട് 3.30 ന് പഞ്ചവാദ്യം, 4.30 ന് പാണ്ടിമേളം, 8 ന് തായമ്പക, 8.30 ന് 9 ദേശങ്ങല്‍നിന്നും താലിവരവ്, പുലര്‍ച്ചെ 1.30 ന് വിളക്കിന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയാണ് പരിപാടികള്‍.

കൊരേച്ചാല്‍, കൊരേച്ചാല്‍ സെന്‍ട്രല്‍, തെക്കുംമുറി, വെട്ടിയാടന്‍ചിറ, ചെട്ടിച്ചാല്‍, കോടാലി ആല്‍ത്തറ, കൊരേച്ചാല്‍ ചിറദേശം, നവദേശം, ഉദയദേശം എന്നീ സെറ്റുകള്‍ ആഘോഷത്തില്‍ പങ്കാളികളാകും. തിരുവാണിക്കാവ് രാജഗോപാല്‍ ദേവിയുടെ തിടമ്പേറ്റും. മേളത്തിന് കേളത്ത് സുന്ദരന്‍മാരാരും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് വിഷ്ണുനമ്പൂതിരി, മേല്‍ശാന്തി ശ്രീനാഥ് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വാര്‍ത്താസമ്മേളത്തില്‍ ക്ഷേത്രഭാരവാഹികളായ കെ.അരവിന്ദാക്ഷന്‍കര്‍ത്ത, സുരേഷ് കടുപ്പശ്ശേരിക്കാരന്‍, പ്രവീണ്‍ കളപുരയ്ക്കല്‍, രമേഷ് പാറമേക്കാടന്‍, വിജയന്‍ വെട്ടിയാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!