Breaking News

വലംതലയിലെ അമരക്കാരന്‍ കൊടകര സജി(51) നിര്യാതനായി.

കൊടകര : പ്രശസ്ത മേള കലാക്കാരന്‍ കൊടകര സജി (51) മരണപ്പെട്ടു. ആനന്ദപുരത്തെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . കാല്‍നൂറ്റാണ്ടായി വാദ്യരംഗത്തുള്ള സജി മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനാണ്.

തൃപ്പേക്കുളം ഉണ്ണിമാരാരാണ് ഗുരുനാഥന്‍. തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളം,ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രാത്സവം, ആറാട്ടുപുഴ, പെരുവനംപൂരങ്ങള്‍,എടക്കുന്നി വിളക്ക്,നെന്‍മാറ വേല തുടങ്ങി കേരളത്തിലെ പേരുകേട്ട പൂരങ്ങള്‍ക്കെല്ലാം മേളരംഗത്തെ വലംതലനിരയില്‍ ഈ യുവകലാകാരന്‍ സജീവസാന്നിധ്യമാണ്.

2009 ലെ പറവൂര്‍ തൃക്കപുരം കാവില്‍ വിജയന്‍മാരാര്‍സ്മാരക സുവര്‍ണമുദ്രയും സജിക്ക് ലഭിച്ചിരുന്നു.കൊടകര കിഴുമലവീട്ടില്‍ പരേതനായ രാമന്‍നായരുടേയും തെക്കേടത്ത് കാര്‍ത്ത്യായനി അമ്മയുടേയും മകനാണ്. ഭാര്യ:ജ്യോതി. മക്കള്‍: ശ്രീരാഗ്, ശ്രുതി.ആനന്ദപുരം ഗവ യു.പി സ്കൂളിന് സമീപമാണ് താമസിച്ചിരുന്നത്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!