കോടാലി: ചാക്കപ്പന് പടി – നൂലുവള്ളി – ചെമ്പുച്ചിറ – കോടാലി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിചാണ് പണി പൂര്‍ത്തീകരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ കൊരേച്ചാലില്‍ ചേര്‍ന്ന ചടങ്ങില്‍ മന്ത്രി സി രവീന്ദ്രനാഥ് നിര്‍മ്മാണോല്‍ഘാടനം നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി എസ്സ് പ്രശാന്ത് അധ്യക്ഷനായി. അസി എക്സിക്ക്യൂട്ടിവ് എന്‍ജിനീയര്‍ വി പി സിന്റോ, അസി എന്‍ജിനീയര്‍ ഇ കെ ദേവദാസ് എന്നിവര്‍ സംസാരിച്ചു