Breaking News

ഭക്തിനിറവില്‍ കൊടകരയില്‍ അയ്യപ്പജ്യോതി

കൊടകര: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധസംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പജ്യോതി തെളിയിക്കല്‍ കൊടകരയില്‍ ഭക്തിസാന്ദ്രമായി. കൊടകര ടൗണില്‍ ശബരിമല മുന്‍മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍നമ്പൂതിരി ദീപം തെളിയിച്ചു. വിവിധസംഘടനാ ഭാരവാഹികളായ ടി.സി.സേതുമാധവന്‍, പി.കെ.സുബ്രന്‍, എന്‍.പി .ശിവന്‍,എ.വി.മധുസൂദനന്‍,കെ.ആര്‍ ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

മറ്റത്തൂര്‍പഞ്ചായത്തിലെ സംഘടനാപ്രവര്‍ത്തകരും അയ്യപ്പവിശ്വാസികളുമായിരുന്നു ടൗണില്‍ അണിനിരന്നത്. കൊടകര എല്‍.പി സ്‌കൂളിനമുമ്പില്‍ കൊടകര പഞ്ചായത്തിലെ അയ്യപ്പഭക്തരും വിവധസംഘാടനാഭാരവാഹികളും അണിനിരന്ന അയ്യപ്പജ്യോതി അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ വൈസ്്പ്രസിഡണ്ട് ഇ.വി.കൃഷ്ണന്‍നായര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ശബരിമലമുന്‍മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണ്‍ നമ്പൂതിരി, പത്‌നി പ്രസന്ന അന്തര്‍ജനം, വിവിധസംഘടനകളുടേയും ക്ഷേത്രസമിതികളുടേയും ഭാരവാഹികളായ ഷാജുമോന്‍ വട്ടേക്കാട്, എം.എല്‍.വേലായുധന്‍നായര്‍, ഇ.വി.രവീന്ദ്രന്‍, രാമചന്ദ്രന്‍ പയ്യാക്കല്‍, സഹദേവന്‍, ഉണ്ണിച്ചെക്കന്‍ ഓടാട്ടില്‍,സുരേഷ്ബാബു കളരിക്കല്‍, ബാബുസ്വാമി കോടാലി എന്നിവരുടെ നേതൃത്വത്തില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.

കൊളത്തൂര്‍മുതല്‍ ഉളുമ്പത്തുംകുന്ന് വരെ വരന്തരപ്പിള്ളി പഞ്ചായത്തിലുള്ളവരും കൊടകര ടൗണില്‍ മറ്റത്തൂര്‍ പഞ്ചായത്തുകാരും കൊടകര എല്‍.പി സ്‌കൂള്‍ മുതല്‍ പേരാമ്പ്ര വരെ കൊടകര പഞ്ചായത്തിലുള്ളവരുമായിരുന്നു അണിനിരന്നത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!