Breaking News

ദേശീയ പണിമുടക്കിന് പെന്‍ഷന്‍കാരുടെ ഐക്യദാര്‍ഡ്യം

Apple

കൊടകര : കോ-ഓര്‍ഡിനേഷന്‍ ഓഫ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ദ്വിദിന പണിമുടക്ക് പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് അനുഭാവ ധര്‍ണ്ണയും പൊതുയോഗവും കൊടകര സെന്ററില്‍’നടത്തി. ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.ആര്‍. സുമേഷ് യോഗം ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റ് എം. തുളസി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.പി.ഒ. പ്രതിനിധി പി.കെ. രവീന്ദ്രനാഥ്, കെ.എസ്.ആര്‍.ടി.സി.പി.ഒ. പ്രതിനിധി ടി.വി. മോഹനന്‍, കെ.എസ്.എസ്.പി.യു. കൊടകര യൂണിറ്റ് അംഗം എം.കെ. ജോര്‍ജ്ജ് മാസ്റ്റര്‍, ജില്ലാ കെ.എസ്.എസ്.പി.യു. ജോയിന്റ് സെക്രട്ടറി കെ.എം. ശിവരാമന്‍, കെ.എസ്.എസ്.പി.യു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ. റപ്പായി മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, കൊടകര യൂണിറ്റ് പ്രസിഡന്റ് കെ.ഐ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery