വെള്ളിക്കുളങ്ങര: 30 ലക്ഷം രൂപ ചിലവില്‍ പുതുക്കി പണിത മോനടിയിലെ മാരാന്റെ പാലത്തിന്റെയും പപ്പുനായരുടെ പാലത്തിന്റെയും ഉല്‍ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന് അദ്ധ്യക്ഷനും കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് മുഖ്യാഥിതിയുമായി.
ചാലക്കുടി ഇറിഗേഷന്‍ അസി എന്‍ജിനീയര്‍ സി വി ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി, പി എസ് പ്രശാന്ത്, ലൈല ബഷീര്‍, ഷീല തിലകന്, മോഹനന് ചളിയില്‍, എ കെ പുഷ്പാകരന്‍, പി എസ്സ് അംബുജാക്ഷന് പി സി ഉമേഷ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം സുഭാഷിണി സന്തോഷ് സ്വാഗതം പറഞ്ഞു.