Breaking News

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കും

കോടാലി: മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാര്‍ക്കായി ക്വാട്ടര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുമെന്ന് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. നിര്‍മ്മണത്തിന് ആവശ്യമായ തുകയുടെ 20 ശതമാനം കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും എസ്റ്റിമേറ്റ് സമര്‍പ്പിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണം ഉടനെ ആരംഭിക്കും. 17. 36 ലക്ഷം രൂപ ചിലവില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബിന്റെയും ഓഫീസ് മുറികളുടെയും ഉല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷയായി. അസി എന്‍ജിനീയര്‍ പി ബി പ്രതീഷ് പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ബൈജു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ജെ ഡിക്‌സണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.. ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി, ബീന നന്ദകുമാര്‍, വി കെ ലതിക, ആശ ഉണ്ണികൃഷ്ണന്‍, മോഹനന്‍ ചള്ളിയില്‍, ജിനി മുരളി, പി എസ്സ് പ്രശാന്ത്, ഷീല തിലകന്‍, ലൈല ബഷീര്‍, സന്ധ്യ സജീവന്‍, ഡോ. കെ ജെ റീന, ഡോ ടി വി സതീശന്‍, ഡോ ബിനോജ് മാത്യു എന്നിവര്‍ സംസാരിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി യു ജി സരസ്വതി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!