Breaking News

സേവാഭാരതി വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യവീട്

Apple
സേവാഭാരതി കൊടകരയുടെ വീട് വച്ചു കൊടുക്കന്ന പരിപാടിയിൽ കുറ്റി വയ്ക്കൽ ചടങ്ങിൽനിന്ന്

കൊടകര: സേവാഭാരതി കൊടകരയുടെ വാര്‍ഷികത്തോടനുബന്ധിച്ച് കൊടകര പഞ്ചായത്തിലെ പതിനെട്ടാംവാര്‍ഡില്‍ താമസിക്കുന്ന പുത്തന്‍ചിറക്കാരന്‍ സത്യന്‍ എന്നയാള്‍ക്ക് സൗജന്യമായി വീടുനിര്‍മിച്ചുനല്‍കുന്നതിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു. കൊടകരയിലെ ലോട്ടറി വില്‍പ്പനക്കാരനാണ് സത്യന്‍.

നിരവധി സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാഭാരതി മുമ്പ് മനക്കുളങ്ങരയില്‍ 2 വീടുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചു വാസയോഗ്യമാക്കി നല്‍കിയിരുന്നു. സേവാഭാരതി കൊടകര പ്രസിഡണ്ട് എം.എന്‍.തിലകന്‍, കമ്മിറ്റിയംഗങ്ങളായ രഞ്ജിത്ത് കാടുവെട്ടി, വത്സന്‍ തോട്ടാപ്പിള്ളി, സുകുമാരന്‍ എം.കെ.,നന്ദകുമാര്‍ ഗാന്ധിനഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങു നടന്നത്. വാസ്തുശാസ്ത്രവിദഗ്ദന്‍ പ്രമോദ് ചടങ്ങിന് നേതൃത്വം നല്‍കി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Займ онлайн на карту яндекс деньги цена Retail cost of cipro