Breaking News

ഇരുവൃക്കളും തകരാറിലായ കുടുംബനാഥന്‍ ശസ്ത്രക്രിയക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു.

കോടാലി: ഇരുവൃക്കളും തകരാറിലായ കുടുംബനാഥന്‍ ശസ്ത്രക്രിയക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. കോടാലിക്കടുത്ത് കൊരേച്ചാല്‍ മൂലംകോട്ട് വീട്ടില്‍ ഷാജു (51) വാണ് ചികിത്സക്കായി സഹായം തേടുന്നത്. കോടാലിയിലെ തയ്യല്‍തൊഴിലാളിയായിരുന്ന ഷാജുവിന് രണ്ടുവര്‍ഷം മുമ്പാണ് വൃക്കരോഗം കണ്ടെത്തിയത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ട് മാസമായി ഡയാലിസിസിന് വിധേയനായി വരികയാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യമാണ് ഡയാലിസിസ് നടത്തിവരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.

മകന്റെ ചെറിയൊരു ജോലിയില്‍ നിന്ന് ലഭിക്കുന്ന തുഛമായ തുകയാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ വരുമാനം. ആറുമാസത്തിനകം വൃക്കമാറ്റി വച്ചില്ലെങ്കില്‍ ഷാജുവിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പുനല്‍കിയിട്ടുള്ളത്. വൃക്ക നല്‍കാന്‍ ജവിത പങ്കാളിയായ വിജയ തയ്യാറായിട്ടുണ്ടെങ്കിലും അഞ്ചുസെന്റ് ഭൂമിയും അതിലൊരു കൊച്ചുവീടും മാത്രം സമ്പാദ്യമുള്ള ഷാജു ശസ്ത്രക്രിയക്കും തുടര്‍ചിലവുകള്‍ക്കും പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. ഷാജുവിനെ സഹായിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് , മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍, പഞ്ചായത്ത് അംഗം പി എസ് അംബുജാക്ഷന്‍ എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡംഗം സുരേന്ദ്രന്‍ ഞാറ്റുവെട്ടി ചെയര്‍മാനും വി കെ കുട്ടന്‍ കണ്‍വീനറുമായാണ് ചികിത്സ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഷാജുവിനെ സഹായിക്കാനാഗ്രഹിക്കുന്നവര്‍ ഇനി നപറയുന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായമെത്തിക്കണം

ഷാജു ചികിത്സ സഹായ സമിതി.
അക്കൗണ്ട് നമ്പര്‍ 17000 1000 65706
ഐ എഫ് എസ് സി കോഡ് എഫ് ഡി ആര്‍ എല്‍ 0001700
ഫെഡറല്‍ ബാങ്ക് കോടാലി ശാഖ
പാഡി പി ഒ 680 699
ഫോണ്‍നമ്പര്‍ 9497248698 (ചെയര്‍മാന്‍)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!