വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശാസ്താംപൂവം കാടര്‍ കോളണിയില്‍ കുടുംബശ്രീ സ്ക്കൂള് രണ്ടാംഘട്ട പഠനക്ലാസ് നടത്തി. ചെയര്‍പേഴ്സണ്‍ സുനിത ബാലന് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജോയ് കാവുങ്ങല്‍ അധ്യക്ഷനായിരുന്നു.
കുടുംബശ്രീ മെംബര്‍ സെക്രട്ടറി കെ ഭാഗ്യനാഥന്, ജില്ലാ മിഷന് കമ്യൂണിറ്റി കൗണ്‍സിലര്‍ പി എസ് സന്ധ്യ, സി ഡി എസ് അംഗം സുകന്യ ജിജീഷ്, കുടുംബശ്രീ ആനിമേറ്റര്‍ ഇന്ദിര എന്നിവര്‍ സംസാരിച്ചു പട്ടികവര്‍ഗ്ഗ അഗതിരഹിത പാക്കേജ് യോഗത്തില്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ ഭേദഗതികളോടെ യോഗം പദ്ധതിക്ക് അംഗീകാരം നല്കി.