കൊടകര: കൌമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനു വേണ്ടി കൊടകര ബ്ലോക്ക് പഞ്ചായത്തും സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച പ്രീമാരിറ്റല്‍ കൌണ്‍സിലിങ്ങിന്റെ ഉദ്ഘാടനം കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ നിര്‍വ്വഹിച്ചു.
കൊടകര ഐ. സി. ഡി. എസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് സര്‍വ്വീസ്) നേതൃത്വം നല്കിയ സെമിനാറില്‍ നൂറ്റിരുപതോളം ബിരുദാനന്തര ബിരുദവിദ്യാര്ത്ഥിനികള് പങ്കെടുത്തു. എറണാകുളം മഹാരാജാസ് കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ഡോ. മേരി മെറ്റില്‍ഡ, പുതുക്കാട് താലൂക്ക് ആശുപത്രി ഡോ. ഉണ്ണികൃഷ്ണന് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു.
കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ച്ച് 8- വനിത ദിനത്തിലേക്കുള്ള പോസ്റ്റര്‍ നിര്‍മ്മാണവും ഉണ്ടായിരുന്നു.