Breaking News

ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജ് മാപ്പുപറഞ്ഞ് മന്ത്രി

Apple

കൊടകര: മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കാലതാമസം വരുന്നതില്‍ മാപ്പുചോദിച്ച് മണ്ഡലത്തിന്റെ എം.എല്‍.എ യും വിദ്യാഭ്യാസമന്ത്രിയുമായ സി.രവീന്ദ്രനാഥ്. ജോസഫ് ചെതലന്‍ രചിച്ച പുഴയോരം സാക്ഷി എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതി നടപ്പിലാക്കേണ്ട ആള്‍ എന്ന നിലയില്‍ ഏറെ ആത്മാര്‍ഥത ഉണ്ടായിരുന്നു. എന്നാല്‍ സാങ്കേതികവും സാമ്പത്തികവുമായ ഒട്ടനവധി പ്രശ്‌നങ്ങളാണ് പദ്ധതിയുടെ കാര്യത്തില്‍ തടസ്സങ്ങളുണ്ടാക്കിയതെന്നും രണ്ടുമാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ കൊടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം കലാപ്രിയസുരേഷ് പുസ്തകം ഏറ്റുവാങ്ങി.

നാടകകൃത്ത് എം.വി.അനില്‍കുമാര്‍ പുസ്തകത്തെ പരിചയപ്പെടുത്തി. എം.വി. സതീഷ്ബാബു, കെ.വി.പുരുഷോത്തമന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ രജനിശിവരാമന്‍, ജയശ്രീകൊച്ചുഗോവിന്ദന്‍, പയ്യൂര്‍ക്കാവ് ക്ഷേത്രം പ്രസിഡണ്ട് കെ.എസ്.ദിലീപ്കുമാര്‍, ടി.കെ.രാമകൃഷ്ണന്‍, കെ.ആര്‍.വത്സരാജ്, എന്‍ഡി.പൈലോത്, ഫാ.ആന്‍ഡ്രൂസ് ചെതലന്‍, ടി.ജി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery