കൊടകര: വെല്ലപ്പാടി തേശ്ശേരി ആരോഗ്യഉപകേന്ദ്രത്തിന് പുതിയകെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ബി.ഡി.ദേവസി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്.പ്രസാദന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഇ.എല്‍.പാപ്പച്ചന്, കെ.എ.തോമസ്, വി.കെ.സുബ്രഹ്മണ്യന്, ആന്സിജിന്റോ, ഷീബഹരി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപ്തി എന്നിവര്‍ പ്രസംഗിച്ചു. അസി.എന്‍ജിനീയര്‍ സുബിന്ശേഖര് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.