Breaking News

മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യു.പി. സ്‌കൂളില്‍ സപ്തതി ആഘോഷം നടത്തി

കൊടകര : മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യു.പി. സ്‌കൂളില്‍ സപ്തതി ആഘോഷവും യാത്രയയപ്പും ജൈവവൈവിധ്യ പാര്‍ക്ക്, സ്മാര്‍ട്ട് ക്ലാസ് എന്നിവയുടെ ഉദ്ഘാടനവും വിപുലമായി നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മഞ്ഞളി അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. സ്മാര്‍ട്ട് ക്ലാസിന്റെ ഉദ്ഘാടനവും, റിട്ടയര്‍ ചെയ്യുന്ന ഷീല ആന്റണി കെ. ടീച്ചറുടെ ഫോട്ടോ അനാഛാദനവും ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോ. ജോജോ തൊടുപറമ്പില്‍ നിര്‍വ്വഹിച്ചു.

മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യു.പി. സ്‌കൂളില്‍ ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കുന്നു.

കൊടകര ബി.പി.ഒ. കെ. നന്ദകുമാര്‍, മറ്റത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല തിലകന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷീല വിപിനചന്ദ്രന്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ഇടവക ട്രസ്റ്റി പോളി ചെന്ത്രാപ്പിന്നി, പി.ടി.എ. പ്രസിഡന്റ് സണ്ണി ചിരിയങ്കണ്ടത്ത്, എം.പി.ടി.എ. പ്രസിഡന്റ് ഷീബ വര്‍ഗ്ഗീസ്, ഷീല ആന്റണി കെ. ടീച്ചര്‍, ഹെഡ്മിസ്ട്രസ് ടിസ്സി പി. ആന്റണി, ഫസ്റ്റ് അസിസ്റ്റന്റ് ഡെയ്സന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!