Breaking News

കൊടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സ്‌പെഷല്‍ പൊതുയോഗം നടന്നു

കൊടകര  : കൊടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സ്‌പെഷല്‍ പൊതുയോഗം ഗരുഡഹോട്ടല്‍ ഹാളില്‍വെച്ച് നടന്നു. കൊടകര യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ. വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതി ചാലക്കുടി നിയോജക മണ്ഡലം ചെയര്‍മാനും ജില്ലാ വൈസ് പ്രസിഡന്റുമായ ജോയി മൂത്തേടന്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. കൊടകര യൂണിറ്റ് സെക്രട്ടറി സി. പി. ഫ്രാന്‍സിസ് സ്വാഗതവും യൂണിറ്റ് ട്രഷറര്‍ പി. റ്റി. സൈമണ്‍ നന്ദിയും അര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!