കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം – സ്പാര്ക്ക്ലെറ്റ്സ്- സംഘടിപ്പിച്ചു. 2012 ബാച്ച് മുതലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്.
കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ. ജെ. ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പാള്‍ ഡോ. പി. ഒ. ജെന്സണ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. റാണി എം. ജെ., സൈക്കോളജി വിഭാഗം അസി. പ്രൊഫ. കെ. കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞടുത്തു.