Breaking News

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മേഖലാകണ്‍വെന്‍ഷന്‍ ആളൂര്‍ നവചൈതന്യയില്‍ നടത്തി

കൊടകര : മദ്യവിരുദ്ധ സമിതിയുടെ തൃശ്ശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, കോട്ടപ്പുറം രൂപതകളിലെ പ്രവര്‍ത്തക സമിതി യോഗവും കണ്‍വെന്‍ഷനും നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ലഹരിയുടെ ലഭ്യത കുറക്കുമെന്നും ഒറ്റ മദ്യശാലകള്‍ പോലും പുതുതായി സംസ്ഥാനത്ത് തുറക്കില്ലെന്നും വാഗ്ദാനം ചെയ്തു അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ നാട്ടിലും നഗരങ്ങളിലും മുക്കിലും മൂലയിലും മദ്യശാലകള്‍ തുറക്കാന്‍ അവസരമൊരുക്കിക്കൊണ്ട് മദ്യക്കച്ചവടക്കാര്‍ക്ക് അനുകൂലമായ നിലപാടുകമായി മുന്നോട്ടുപോവുകയാണ്.

വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമായി ജനദ്രോഹമദ്യനയവുമായി നീങ്ങുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരസ്യമായി മദ്യവര്‍ജ്ജനം പറയുകയും രഹസ്യമായി ലഹരിലോബിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ കപടമുഖം ജനങ്ങള്‍ തിരിച്ചറിയണമെന്നും വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ മൂല്യബോധവും മദ്യവിരുദ്ധ മനോഭാവവും ദൈവവിശ്വാസവും ധാര്‍മ്മികതയും ഉള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് ഓരോ പൗരനും വോട്ടവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കണമെന്നും ഫാ. ജോയ് പാലിയേക്കര ആഹ്വാനം ചെയ്തു.

സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ രൂപത പ്രസിഡന്റ് സേവ്യര്‍ പള്ളിപ്പാടന്‍ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. റീജിയണല്‍ പ്രസിഡന്റ് മാത്യു കല്ലടിക്കോട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജോസ് ചെമ്പിശ്ശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കാച്ചപ്പിള്ളി, ചാലക്കുടി ഫൊറോന പ്രസിഡന്റ് ബാബു മൂത്തേടന്‍, കൊടകര ഫൊറോന പ്രസിഡന്റ് അന്തോണിക്കുട്ടി, രൂപത സെക്രട്ടരി ദേവസ്സിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!