Breaking News

ഒമ്പതുങ്ങല്‍ ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി ഉത്സവത്തിന് കൊടികയറി

മറ്റത്തൂര്‍: ഒമ്പതുങ്ങല്‍ ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി ഉത്സവത്തിന് കൊടികയറി. ഏപ്രില്‍ 7 നാണ് കൈലാസക്ഷേത്രത്തില്‍ കാവടി മഹോത്സവം. തന്ത്രി പ്രതിനിധി മണികണ്ഠന്‍ ശാന്തിയും, മേല്‍ശാന്തി കുട്ടന്‍ ശാന്തിയും ക്ഷേത്ര ഭാരവാഹികളും കൊടിയേറ്റത്തിന് നേതൃത്വം നല്‍കി.

യുവ ചൈതന്യ സെറ്റ്, അമ്പലനട സെറ്റ്, തെക്കുമുറി യുവജന സംഘം, കുഞ്ഞാലിപ്പാറ സെറ്റ്, ശീ മുരുക സെറ്റ്, വേല്‍ മുരുക സെറ്റ്, മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ സെറ്റ് എന്നീ ദേശക്കാവടി സെറ്റുകള്‍ ഉത്സവത്തില്‍ പങ്കെടുക്കും ഉത്സവദിവസം വൈകിട്ട് 4ന് മൂന്നു മുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം ,തിറ, ശിങ്കാരിമേളം, കാളകളി, ചെണ്ട് കാവടി, ബാന്റ് വാദ്യം, നാസിക് ഡോള്‍, സ്‌പെഷ്യല്‍ കോക്ക് ഡാന്‍സ് എന്നിവ അണിനിരക്കും ഉത്സവം കൊടിയേറിയ നാള്‍ മുതല്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവ ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!