Breaking News

മറ്റത്തൂരിന്റെ മനം നിറച്ച് മലയാളിയുടെ മഹാനടന്‍

കൊടകര: മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ സ്വീകരണകേന്ദ്രങ്ങളില്‍ കാത്തുനിന്ന ആരാധകര്‍ക്ക് ആവേശമായി സുരേഷ്ഗോപി. വെള്ളിത്തിരയില്‍ മാത്രം കണ്ടറിഞ്ഞ താരത്തെ നേരില്‍ കണ്ടപ്പോഴത്തെ സന്തോഷം പലരുടേയും മുഖത്ത് പ്രകടമായിരുന്നു. പലരും ഒന്നു തൊടാനും കൈകൊടുക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.

ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം സുരേഷ ്ഗോപീ കി ജയ് എന്ന വിജയാരവവും മുഴങ്ങിയിരുന്നു. വേദിയില്‍ സുരേഷ് ഗോപിയെ അണിയിച്ച പൊന്നാടകള്‍ സദസ്സിലേക്ക് സ്നേഹത്തോടെ എറിഞ്ഞുകൊടുത്ത് സുരേഷ്ഗോപി സന്തോഷം പങ്കിടുകയായിരുന്നു. വാഹനത്തിലെ താമരയും സദസ്സിലേക്കെറിഞ്ഞ് തന്റെ ചിഹ്നം ഓര്‍പ്പപ്പെടുത്തി. മറ്റത്തൂരിലെ ചെമ്പുച്ചിറയിലാണ് സുരേഷ് ഗോപി തുറന്ന ജീപ്പില്‍ ആദ്യമെത്തിയത്.

മണിക്കൂറുകള്‍ക്കുമുമ്പുതന്നെ സ്വീകരണസ്ഥലങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു. ചെമ്പുച്ചിറിയില്‍നിന്നും കോടാലി ആല്‍ത്തറ ജംഗ്ഷനിലെത്തിയപ്പോഴേക്കും ജനാരവം അതിരുകടന്നു. കോടാലി സെന്ററും ആല്‍ത്തറ ജംഗ്ഷനും നിറഞ്ഞുകവിഞ്ഞായിരുന്നു പുരുഷാരം. ഇതാ നിങ്ങളുടെ ആരാധ്യനായ നായകന്‍ സുരേഷ ്ഗോപി കോടാലിയിലേക്കെത്തുകയായി എന്ന അനൗണ്‍സ്മെന്റ് മുഴങ്ങിയതോടെ സമീപപ്രദേശങ്ങളിലെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആല്‍ത്തറയ്ക്കലെത്തി. ഇതോടെ വെള്ളിക്കുളങ്ങര-കൊടകര റോഡിലെ കോടാലിയില്‍ ഏതാനുംനേരം വാഹനങ്ങള്‍ പോലും ഒതുക്കിനിര്‍ത്തി.

അന വധി നിരവധി കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ ആരാധനാപാത്രമായ സുരേഷ്ഗോപി സംസാരിച്ചു തുടങ്ങിയപ്പോഴേ തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങളുടം കരഘോഷം മുഴക്കി. രാജ്യസഭാ എം.പി എന്നി നിലയില്‍ കഴിഞ്ഞ നാളുകളില്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ തനിക്ക് ചെയ്യാനായ കാര്യങ്ങളെ സുരേഷ്ഗോപി ഓര്‍ത്തെടുത്തു. വെള്ളിത്തിരിയില്‍ അഴിമതിക്കെതിരേയും അരാജകത്വത്തിനെതിരേയും തനിക്ക് ഈ വേഷങ്ങള്‍ ജനപ്രതിനിധിയായും അണിയേണ്ടിവരുമെന്ന് പറഞ്ഞു.

വാഗ്ദാനങ്ങളല്ല ഉറപ്പാണ് താന്‍ തരുന്നതെന്നും കേരളത്തിന്റെ സാംസ്‌കാരകിതലസ്ഥാനമായ തൃശ്ശിവപേരൂരില്‍ നിന്നും തന്നെ ലോകസഭയിലേക്കയക്കുമ്പോള്‍ തിരുവനന്തപുരംകാരനായ നിങ്ങളുടെ സ്വന്തം സുരേഷ് ഗോപി തൃശൂരിന്റെ വികസനത്തിനായി ഡെല്‍ഹിയില്‍ സദാ ജാഗരൂകനാകുമെന്നും ഓര്‍മിപ്പിച്ചു. തന്റെ പര്യടനത്തിനിടെ റോഡരികില്‍ യാത്രാവാഹനങ്ങള്‍പോലും ഒതുക്കിനിര്‍ത്തി കാണാനും പ്രസംഗം കേള്‍ക്കാനും തയ്യാറായ മുഴുവന്‍പേര്‍ക്കും നന്ദി പറഞ്ഞാണ് സുരേഷ് ഗോപി ഉപസംഹരിച്ചത്. മറ്റത്തൂര്‍ ജംഗ്ഷനിലാണ് പഞ്ചായത്തിലെ അവസാനസ്വീകരണം നടന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!