Breaking News

സഹൃദയയില്‍ ഡോ.ജോര്‍ജ്ജ് തോട്ടാപ്പിള്ളി സ്മാരക പ്രഭാഷണം നടത്തി

സഹൃദയയില്‍ ഡോ.ജോര്‍ജ്ജ് തോട്ടാപ്പിള്ളി സ്മാരക പ്രഭാഷണം ഡോ.എം.ആര്‍.എന്‍. മൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബയോടെക്‌നോളജി വിഭാഗം ഡീന്‍ ആയിരുന്ന ഡോ.ജോര്‍ജ്ജ് തോട്ടാപ്പിള്ളി സ്മാരക പ്രഭാഷണം നടത്തി.ബാംഗ്ലൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനും ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ് ജേതാവുമായ ഡോ.എം.ആര്‍.എന്‍. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.

സഹൃദയ ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി അധ്യക്ഷയായി.കോളേജിലെ ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ആര്‍.എന്‍.എ വൈറസുകളും കൃഷിയും’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.അമ്പിളി മേച്ച്വര്‍,നെവിന്‍ ജേക്കബ്ബ് കോശി,ഗായത്രി രാജീവ്,ഹന്ന,ജെ. വര്‍ഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!