Breaking News

വാരിയത്തെ കയ്യാലയില്‍ കുട്ടികള്‍ക്ക് ക്യാമ്പ്

Apple

കൊടകര: കാവില്‍വാരിയത്തെ കയ്യാലയില്‍ സീറോ വേസ്റ്റ് സീറോ വാര്‍മിങ്ങ് എന്നി വിഷയത്തിലൂന്നി അവധിക്കാലക്യാമ്പിനു തുടക്കമായി. ഡൗണ്‍ ടു എര്‍ത്ത് എന്ന പേരിലാണ് കുട്ടികള്‍ക്കായി പരിസ്ഥിതിസംഘടനയായ തണല്‍ സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പിന്റെ പേര്. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു.

കവി സച്ചിദാനന്ദന്‍ പുഴങ്കര മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്തംഗങ്ങളായ മിനിദാസന്‍, എം.ഡി.നാരായണന്‍, ആശരാംദാസ് പരിസ്ഥിതിപ്രവര്‍ത്തകരായ എസ്.ഉണ്ണികൃഷണന്‍, ഉഷഉണ്ണികൃഷ്ണ്‍, രാജു എസ് വാരിയര്‍, രാജശ്രീ, എന്നിവര്‍ പ്രസംഗിച്ചു. മണ്ണും മരവും മഴയും മഴക്കാടുകളും കാട്ടറിവും തോടും പുഴകളും കിളികളുമൊക്കെയായി മാലിന്യരഹിതവിഷയത്തിലൂന്നിയ ക്യാമ്പ് ക്യാമ്പ് മേയ് 6 വരെ തുടരും.മുളയും കടലാസ്സുകളും മണ്ണും ഇലകളും ഉപയോഗിച്ച് വിവിധസാമഗ്രികളുണ്ടാക്കാന്‍ കുട്ടികളെ ക്യാമ്പിലൂടെ പരിചയപ്പെടുത്തുന്നു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery