Breaking News

കൊടകര സെന്റ് ജോസഫ്സ് ഫൊറോനയില്‍ മെയ് 5 ന് ഊട്ടുതിരുനാള്‍

കൊടകര : കൊടകര സെന്റ്ജോസഫ് പള്ളിയിലെ ഊട്ടുതിരുന്നാളിന് കൊടിയേറി.മേയ് 4 വരെ വിവിധ യൂണിറ്റുകളുടെയും ജോസഫ് നാമധാരികളുടെയും നേതൃത്വത്തില്‍ ഒമ്പത് ദിവസം കുര്‍ബ്ബാനയും പ്രദക്ഷിണവും നൊവേനയും നടക്കും. തിരുനാള്‍ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ആന്റോ തച്ചില്‍ നിര്‍വ്വഹിക്കും ഏപ്രില്‍ 27 ന് ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും നടക്കും.

മെയ് 1 ് ജോസഫ് നാമധാരികളുടെ സംഗമവും 4 ന് പായസവിതരണം ആരംഭിക്കും.5 നാണ് ഊട്ടുതിരുന്നാള്‍. അന്ന് രാവിലെ 6.30 ന്റെ കുര്‍ബ്ബാനയ്ക്കുശേഷം വികാരി റവ. ഡോ. ജോസ് വെതമറ്റില്‍ ഊട്ടുഭക്ഷണം വെഞ്ചിരിച്ച് ഊട്ടുസദ്യയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 10 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. ആന്റണി തെക്കിനിയത്ത് നേതൃത്വം നല്‍കും. ഫാ. ബിവിന്‍ കളമ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ചോറൂണ് നല്‍കും.

വൈകീട്ട് 4.30 ന്റെ കുടുംബ കുര്‍ബ്ബാനയ്ക്ക്‌ശേഷം ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നഗരവീഥിയെ അലങ്കരിക്കും. തുടര്‍ന്ന് ചെറിയതോതിലുള്ള കരിമരുന്ന് പ്രയോഗം നടക്കും. മെയ് 6 ന് രാവിലെ 6.30 ന് ഇടവകയിലെ പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, 9.30 ന് ഇടവകയിലെ വൈദികരുടെയും, സന്യസ്തരുടെയും സമര്‍പ്പിത സംഗമം എന്നിവയും ഉണ്ടായിരിക്കും.

വികാരി റവ. ഡോ. ജോസ് വെതമറ്റില്‍, അസി. വികാരി ഫാ. റീസ് വടാശ്ശേരി, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കണ്ണമ്പിള്ളി, സഹകൈക്കാരന്മാരായ ബാബു തരൂക്കര, പോള്‍ കുറ്റിയില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് ചിറ്റാട്ടുകര, പബ്ലിസിറ്റി കണ്‍വീനര്‍ ജോസഫ് കാളത്തുപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!