Breaking News

കാല്‍പ്പന്ത് മൈതാനിയില്‍നിന്നും എക്സൈസ് ഓഫീസിലേക്ക്

കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാലയിലെ പി.എസ്.സി പരീക്ഷപഠനകൂട്ടായ്മിയിലെ സജീവഅംഗം ടി.ആര്‍.രാകേഷിനാണ് സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം റാങ്ക്.കൊടകര അഴകം തെക്കേമഠത്തില്‍ ടി.കെ.രാമചന്ദ്രന്‍ ആചാരിയുടേയും രാജമ്മനുടേയും മകനാണ് രാകേഷ്. 2017 ല്‍ നടന്ന ഫയര്‍മാന്‍ട്രെയിനിംഗില്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ മൂന്നാംറാങ്ക് രാകേഷിനായിരുന്നു.

മികച്ച ഫുട്ബോള്‍ താരംകൂടിയായ രാകേഷ് ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് സര്‍വകലാശാലക്കുവേണ്ടി കളിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. കൊടകര ഡൈനാമോസിന്റെ താരമായ രാകേഷ് കെ.എസ്.ഇ.ബിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.കല്ലേറ്റുംകരയിലെ തേവര്‍ പി.എസ്.സി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായിരുന്ന കണ്ണന്‍, സ്മിത എന്നിവരാണ് രാകേഷിന്റെ വിജയത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത്.

കഴിഞ്ഞ 6 വര്‍ഷക്കാലമായി കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാലയിലെ പി.എസ്.സി പരീക്ഷപഠനകൂട്ടായ്മയിലെ സജീവപഠിതാവാണ് രാകേഷ്. രണ്ടാംതവണയാണ് പഠനക്കൂട്ടായ്മക്ക് ഒന്നാംറാങ്ക് ലഭിക്കുന്നത്. 2009 ല്‍ നടന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ കൂട്ടായ്മയിലെ ബെല്‍രാജ്ിനായിരുന്നു ജില്ലയില്‍ ഒന്നാംറാങ്ക്.ഇതിനകം ഇരുപതോളം പേര്‍ കൂട്ടായ്മയില്‍നിന്ന് സര്‍ക്കാര്‍ജോലി പ രേവേശിച്ചിട്ടുണ്ട്. ലൈബ്രേറിയന്‍ ജയന്‍അ വണൂര്‍, കോഡിനേറ്റര്‍ എംയഎസ്. സുജിത്ത്, നോബിന്‍ ഷൈജു, കെ.,എസ്. അഖില്‍, എന്നിവാരണ് പഠനക്കൂട്ടായ്മക്ക നേതൃത്വം നല്‍കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!