കൊടകര: കാവില്‍വാരിയത്തെ കയ്യാലയില്‍ സീറോ വേസ്റ്റ് സീറോ വാര്‍മിങ്ങ് എന്ന വിഷയത്തില്‍ ആരംഭിച്ച ഡൗണ്‍ ടു എര്‍ത്ത് ക്യാമ്പിന് നാളെ സമാപനമാകും. മണ്ണും മരവും കാടും തോടും പൂക്കളും പുഴകളും പക്ഷികളും പാടങ്ങളും ക്യാമ്പില്‍ സജീവചര്‍ച്ചയാണ്. അമ്പതോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച കളിമണ്ണുകൊണ്ടു വിവിധ സാമഗ്രികളുണ്ടാക്കുകയും പ്രകൃതിവസ്ഥുക്കളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കുകയുമായിരുന്നു.
അധ്യാപകനും കലാകാരനുമായ ധന്‍രാജ് കീഴാറയാണ് ഇന്നലെ ക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പിന്റെ സമാപനദിവസമായ നാളെ രാവിലെ വാഴച്ചാലിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. തണല്‍ പ്രവര്‍ത്തകരായ എസ്.ഉണ്ണികൃഷ്ണന്‍, സി.ജയകുമാര്‍, ഉഷഉണ്ണികൃഷ്ണ്‍, രാജു എസ് വാരിയര്‍, രാജശ്രീ,അശോകന്‍,അംബരീക്ഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കിവരുന്നു.