Breaking News

പിടികിട്ടാപ്പുള്ളി 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

വെളളിക്കുളങ്ങര: പിടികിട്ടാപ്പുള്ളി 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. 1995 ല്‍ കോടാലി സ്വദേശിയായ ഡോ വര്‍ക്കിയില്‍ നിന്നും 25000/- രൂപ കടം വാങ്ങി വ്യാജ ചെക്ക് നല്‍കിയ സംഭവത്തില്‍ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മാമ്പ്ര സ്വദേശി സഹായി പറമ്പില്‍ കാസിമിന്റെ മകന്‍ ഷാജഹാനെ (42) ആണ് വെള്ളിക്കുളങ്ങര പോലീസ് ചൊവ്വാഴ്ച സ്വവസതിയില്‍ നിന്നും പിടികൂടിയത്.

വെള്ളിക്കുളങ്ങര ഇന്‍സ്‌പെക്ടര്‍ സി വി ലൈജുമോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആസാദ് കാതിക്കുടം, കൃഷ്ണനുണ്ണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു, ഷിന്റോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിവിധ കേസുകളില്‍ കോടതിയില്‍ നിന്നും ജാമ്യമെടുത്തു മുങ്ങി നടക്കുന്നവരെ പിടികൂടാനായി ചാലക്കുടി ഡി വൈ എസ് പി ലാല്‍ജിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച സ്‌ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു കര്‍ണാടകത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയതോടെ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ കട്ടപ്പന പോലീസ് സ്റ്റേഷനിലെ കള്ളനോട്ട് കേസിലെ പ്രതി കൂടിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!