Breaking News

കോടാലി ആല്‍ത്തറയില്‍ വരവര്‍ണ്ണക്കൂട്ടായ്മ സംഘടിപ്പിച്ചു.

ഡോ പി എസ്സ് ഉണ്ണികൃഷ്ണന്‍ വരവര്‍ണ്ണ കൂട്ടായ്മ ഉല്‍ഘാടനം ചെയ്യുന്നു

കോടാലി: കേരള സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനസങ്ങളുടെ ഭാഗമായി കോടാലി ആല്‍ത്തറയില്‍ വരവര്‍ണ്ണക്കൂട്ടായ്മ സംഘടിപ്പിച്ചു. പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഭിഷഗ്വരനുമായ ഡോ പി എസ് ഉണ്ണികൃഷ്ണന്‍ ക്യാന്‍വാസില്‍ ചിത്രം വരച്ഛ് ഉല്‍ഘാടനം ചെയ്തു.

ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ മുഖ്യാതിഥിയായിരുന്നു. സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫിസര്‍ ബിന്ദു പരമേശ്വരന്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഏ കെ പ്രകാശ് ബാബു, ബി പി ഒ കെ നന്ദകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ പി ഗോവിന്ദന്‍, പ്രിന്‍സിപ്പാള്‍ ടി വി ഗോപി പ്രധാന അധ്യാപിക പി പി ടെസ്സി, എസ് എം സി ചെയര്‍മാന്‍ എന്‍ എസ് വിദ്യാധരന്‍, പി ടി എ പ്രസിഡണ്ട് മധു തൈശുവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!