Breaking News

വി.എം.ബിന്‍സാദിന് വീണ്ടും പുരസ്‌കാരം; കാലന്‍പോക്കര്‍ ഒരു ബയോപിക് മികച്ച ടെലിഫിലിം

 

കോടാലി: ഈ വര്‍ഷത്തെ മികച്ച ഷോര്‍ട്ട്ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കോടാലി സ്വദേശിയായ വി.എം.ബിന്‍സാദ് സംവിധാനം ചെയ്ത കാലന്‍പോക്കര്‍ ഒരു ബയോപിക് എന്ന ചിത്രത്തിനു ലഭിച്ചു. 20 മിനിറ്റിനു താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകന്‍ എന്നിങ്ങനെ മൂന്നു അവാര്‍ഡുകള്‍ ഈ ഹ്രസ്വചിത്രം കരസ്ഥമാക്കി.

സിനിമ നാടക പ്രവര്‍ത്തകനായ കോടാലി സ്വദേശി വി.എം.ബിന്‍സാദ് കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ഹ്രസ്വചിത്രമാണ് കാലന്‍ പോക്കര്‍. 2016ല്‍ ബിന്‍സാദ് സംവിധാനം ചെയ്ത ബാലന്‍സ് എന്ന ഹ്രസ്വചിത്രത്തിനും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. ഏഴോളം സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തി്ച്ചിട്ടുള്ള 42 കാരനായ ബിന്‍സാദ് പഞ്ചായത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ഫസീലയാണ് ഭാര്യ. മക്കള്‍: അസം യാസിന്‍,ദിയ നൗറിന്‍.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!