Breaking News

അന്തിമോപചാരമര്‍പ്പിക്കാന്‍ അനവധിപേരെത്തി

അന്നമനട പരമേശ്വരമാരാരുടെ മൃതദേഹത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാകളക്ടര്‍ ട.ിവി.അനുപമ പുഷ്പചക്രം അര്‍പ്പിക്കുന്നു.

കൊടകര: അന്നമനട പരമേശ്വരമാരാരുടെ മൃതദേഹത്തില്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരികമന്ത്രിക്കുംവേണ്ടി ജില്ലാകളക്ടര്‍ ടി.വി.അനുപമ പുഷ്പചക്രം സമര്‍പ്പിച്ചു. കൃഷിവകുപ്പുമന്ത്രിക്കുവേണ്ടി ജില്ലാപഞ്ചായത്തംഗം കെ.ജെ.ഡിക്സണും വിദ്യാഭ്യാസമന്ത്രിക്കും തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിക്കും വേണ്ടി കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്്് പി.ആര്‍.പ്രസാദനും പുഷ്പചക്രം സമര്‍പ്പിച്ചു.

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, സംഗീതനാടക അക്കാദമി സെക്രട്ടറി സെക്രട്ടറി രാധാകൃഷ്ണ്‍ നായര്‍, കേരളകലാമണ്ഡലം വൈസ് ചെയര്‍മാന്‍ ഡോ.ടി.കെ നാരായണന്‍, മുന്‍ എം.പി പി.രാജീവ്, മുന്‍ എം.എല്‍.എമാരായ ടി.വി.ചന്ദ്രമോഹന്‍, ടി.യു.രാധാകൃഷ്ണന്‍, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, എന്‍. ആര്‍.ഗ്രാമപ്രകാശ്, എം.എന്‍.വിനയകുമാര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയസുരേഷ്, ബി.ജെ.പി ജില്ലാപ്രസിഡണ്ട്് എ.നാഗേഷ്, സംസ്ഥാനസമിതിയംഗം അഡ്വ.ബി.ഗോപാലകൃഷ്ണന്‍, പട്ടികജാതിമോര്‍ച്ച ദേശീയവൈസ്പ്രസിഡണ്ട്് ഷാജുമോന്‍ വട്ടേക്കാട്, പി.എസ്.ശ്രീരാമന്‍, വാദ്യകലാഅക്കാദമി പ്രസിഡണ്ട്് അന്തിക്കാട് പത്മനാഭന്‍, തപസ്യ കലാസാഹിത്യവേദി ജോ.സെക്രട്ടറി സി.സി.സുരേഷ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!