കൊടകര : കര്‍ക്കടക മാസത്തോടനുബന്ധിച്ച് ആളൂര്‍ എസ്.എന്‍.വി.യു.പി. സ്‌കൂളില്‍ ഇലവിഭവങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഭക്ഷ്യമേളയും പത്തില-ദശപുഷ്പ പ്രദര്‍ശനവും നടത്തി. ”നല്ല ഭക്ഷണം നല്ല ആരോഗ്യം” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി നൂറില്‍ പരം വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയിരുന്നത്.
സ്‌കൂള്‍ മാനേജര്‍ ഇ.കെ. മാധവന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ആര്‍. ഡേവിസ് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക എം.എ അദിതി, പി.ടി.എ പ്രസിഡന്റ ടി.എ. ശിവദാസന്‍, വികസന സമിതി ചെയര്‍മാന്‍ എടത്താട്ടില്‍ മാധവന്‍ മാസ്റ്റര്‍, മാതൃസംഘം പ്രസിഡന്റ് പ്രവീണ രാജീവ് എന്നിവര്‍ സംസാരിച്ചു. ഒ.എസ്.എ. പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, രക്ഷിതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പ്രദര്‍ശനം കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.