Breaking News

ഉപയോഗിച്ച മാസ്‌കുകള്‍ പാതയോരങ്ങളില്‍ ഉപേക്ഷിക്കുന്നു

Apple
മാസ്‌കിനായി മല്‍പ്പിടുത്തം…..കൊടകര സിറ്റിസെന്ററിനുമുന്‍വശത്ത് ഉപേക്ഷിക്കപ്പെട്ട മാസ്‌കിനായി കടിപിടികൂടുന്ന തെരുവുനായ്ക്കള്‍

കൊടകര: ഉപയോഗിച്ച മാസ്‌കുകള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുതെന്ന കര്‍ശനനിര്‍ദേശം നിലനില്‍ക്കുമ്പോഴും പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും മുഖാവരണം ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു. കഴിഞ്ഞദിവസം കൊടകരയുടെ വിവിധഭാഗങ്ങളില്‍ ഉപേക്ഷിച്ച മാസ്‌കുകള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.

മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പലയിടത്തും സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. മാത്രമല്ല കൊടകരയില്‍ ഫാര്‍മേഴ്സ് സര്‍വീസ്സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ പലയിടത്തും ഇടപാടുകള്‍ക്കായി മാസ്‌കില്ലാതെ ചെല്ലുന്നവര്‍ക്ക് അവിടെനിന്നും മാസ്‌കും കൈകള്‍ കഴുകാന്‍ സാനിറ്റൈസറും നല്‍കിയാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery