കൊടകര ഫാര്‍മേഴ്‌സ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാവിതരണം നടത്തി

കോവിഡ് – 19 ന്റെ ഭാഗമായി കുടുംബശ്രീകള്‍ക്ക് നല്‍കുന്ന വായ്പാവിതരണ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിക്കുന്നു

കൊടകര : കോവിഡ് – 19 ന്റെ ഭാഗമായി ഫാര്‍മേഴ്‌സ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീകള്‍ക്ക് നല്‍കുന്ന വായ്പാവിതരണ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു. മനക്കുളങ്ങര ശക്തിനഗര്‍ പരിസരത്തെ ജ്യോതി അയല്‍ക്കൂട്ടം സംഖ്യ ഏറ്റുവാങ്ങി.

രണ്ടാള്‍ ജാമ്യത്തില്‍ കുറഞ്ഞ പലിശനിരക്കില്‍ ഒരു കുടുംബത്തിന് 15000/- ക വീതം വായ്പാവിതരണവും 7 ശതമാനം പലിശനിരക്കില്‍ 1 ലക്ഷം വരെ 3 മാസത്തേക്ക് സ്വര്‍ണ്ണപണയവായ്പയും ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി. ജെയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സജിത ജോയ്, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വി.ഡി. ബിജു, ബാങ്ക് ഡയറക്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!