Breaking News

റേഷന്‍ കടകളിലേക്കുള്ള കിറ്റുകളൊരുക്കി സപ്ലൈക്കോ ജീവനക്കാര്‍

Apple
കൊടകര പഞ്ചായത്ത് കമ്മമ്യൂണിറ്റി ഹാളില്‍ റേഷന്‍ കടകളിലേക്കുള്ള കിറ്റുകളൊരു ക്കുന്ന സപ്ലൈക്കോ ജീവനക്കാര്‍..

കൊടകര: പഞ്ചായത്തിലെ 12 ഓളം റേഷന്‍കടകളിലേക്കുള്ള റേഷന്‍ കടകളിലേക്കുള്ള കിററുകള്‍ തയ്യാറാക്കി റേഷന്‍ കടകളിലെത്തിക്കകുയായിരുന്നു കഴിഞ്ഞ ഏതാനുംദിവസങ്ങളായി സപ്‌ളൈക്കോ ജിവനക്കാര്‍. കൊടകര പഞ്ചായത്ത് കമ്മമ്യൂണിറ്റി ഹാളില്‍ തയ്യാറാക്കുന്ന കിറ്റുകള്‍  പഞ്ചായത്തിലെ കൊടകര, ഉളുമ്പത്തുംകുന്ന്, പുലിപ്പാറക്കുന്ന്, വെല്ലപ്പാടി,കനകമല,വഴിയമ്പലം തുടങ്ങി പലഭാഗങ്ങളിലുമുള്ള കടകളിലേക്ക്്് മിനിലോറിയിലാണ് എത്തിക്കുന്നത്.

സപ്ലൈക്കോ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരുമാണ് കിറ്റുതയ്യാരാക്കുന്നതും വിതരണത്തിനെത്തിക്കുന്നതും. മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമുള്ള കിറ്റുകള്‍ ഇന്നലെയോടെ റേഷന്‍കടകളിലെത്തിച്ചു. കിറ്റില്‍ പലചരക്കും പതിനേഴോളം സാധനങ്ങളാണ് കിറ്റിലുള്ളത്.ആദ്യദിവസങ്ങളില്‍ മഞ്ഞ,പിങ്ക്‌നീല കാര്‍ഡകുാര്‍ക്കുള്ള കിറ്റ് എത്തിച്ചിരുന്നു.  വെള്ളക്കാര്‍ഡുകാര്‍ക്കുള്ള 2500 ഓളം കിറ്റുകളാണ് ഇന്നലെ റേഷന്‍ കടകളിലെത്തിച്ചത്. 5 മണിവരേ മാത്രമേ റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇന്നലെ ഉച്ചതിരിഞ്ഞ്് കടകളിലെത്തിച്ച കിറ്റുകള്‍ വിതരണം പൂര്‍ത്തിയാക്കാനായില്ല.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery