Breaking News

കുട്ടികള്‍ക്ക് ടെലിവിഷനുകള്‍ വിതരണം ചെയ്തു

ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1987 എസ്. എസ്. എല്‍. സി. ബാച്ചിന്റെ നേതൃത്വത്തില്‍ സാങ്കേതിക പഠന സൗകര്യം ഒരുക്കുന്നതിനായി കുട്ടികള്‍ക്ക് ടെലിവിഷനുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ജി.ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദകുമാരി, എ.എം.ജോണ്‍സന്‍, ടി. വി. വല്‍സന്‍, മാനേജ്‌മെന്റ് പ്രതിനിധി അഡ്വ. എ. എന്‍. അനൂപ്, പ്രിന്‍സിപ്പല്‍ ബി. സജീവ്, ഹെഡ്മിസ്ട്രസ്സ് പി. കെ. ബേബി മോള്‍, പി. ടി. എ പ്രസിഡന്റ് എം. എ. മോഹന്‍ദാസ്, മാതൃസസംഗമം പ്രസിഡന്റ് രജനിശിവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പൂര്‍വ്വവിദ്യാത്ഥികളായ കമല്‍ദാസ്. പി. കെ. സ്വാഗതവും കെ. ഹരിദാസ് നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!