Breaking News

കൊടകര ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.

കൊടകരയില്‍ കുടുംബാരോഗ്യകേന്ദ്രപ്രഖ്യാപനത്തോടനുബന്ധിച്ച ലാബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ നിര്‍വഹിക്കുന്നു.

കൊടകര: ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.
വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ അധ്യക്ഷത വഹിച്ചു ആരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച കോണ്‍ഫ്രന്‍സ് ഹാള്‍ ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

പുതിയ ലാബ് കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍ പ്രസാദന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ. സിക്സണ്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് സുധ ,ഇ .എല്‍. പാപ്പച്ചന്‍, ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, കെ.എ. തോമസ്, വി.കെ. സുബ്രമണ്യന്‍, കൊടകര ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.സി. ജെയിംസ്, കെ.വി.നൈജോ സദാശിവന്‍ കുറുവത്ത്, ബി .ജെ.പി. കൊടകര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ബി. ബിജേഷ്, ഷാജി കാളിയേങ്കര, ടി.എ. രാജന്‍ബാബു , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാരീസ് പറച്ചിക്കാടന്‍,പി.എച്ച്.സി. മെഡിക്ക ഓഫിസ് ഇന്‍ ചാര്‍ജ് ഡോക്ടര്‍. ദീപ്തി രാജു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!