കൊടകര: കോവിഡ് 19 ന്റെ വ്യാപനം ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ വിവേകാനന്ദ എഡുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൊടകര പോലീസ്സ് സ്റ്റേഷന് അണുവിമുക്തമാക്കി. ജര്‍മ്മന്‍ കമ്പനിയായ വാച്ച് വാട്ടറിന്റെ വൈറല്‍ ഓക്സി എന്ന ഡിസിന്‍ഫെക്റ്റന്റ് ഉപയോഗിച്ചാണ് സ്റ്റേഷന് അണുവിമുക്തമാക്കിയത്. പഞ്ചായത്തു പ്രസിഡന്റ് പി.ആര്.പ്രസാദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി. സി. സേതുമാധവന്.,ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ അരുണ്‍ ജി , സൂര്യദാസ് എന്‍.എസ് , ഋഷികേശ് എന്‍.എസ് എന്നിവര്‍ സംസാരിച്ചു.