Breaking News

വനപാലകരെ ആക്രമിച്ച സംഭവം: മണി മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നു.

ചാലക്കുടി: വാഹന പരിശോധന നടത്തിയിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസില്‍ നടന്‍ കലാഭവന്‍ മണി മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി. മണിയെ അറസ്റ്റ് ചെ‡ുമെന്നു ഡിവൈഎസ്പി ടി.കെ. തോമസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊലീസ് മണിയെ അന്വേഷിച്ചു വീട്ടില്‍ എത്തിയിരുന്നു. മണി ബുധനാഴ്ച രാത്രിതന്നെ ബാംഗ്ലൂരിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോയതായാണു വിവരം. സംഭവത്തില്‍ മണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡപ്യൂട്ടി റേഞ്ചര്‍ എലിഞ്ഞിപ്ര ഉപ്പത്ത് യു.ജി. രമേശന്‍ (51), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കായംകുളം തടത്തില്‍ പി. രവീന്ദ്രന്‍ (45) എന്നിവര്‍ക്കാണു മര്‍ദനമേറ്റതായി പരാതിയുള്ളത്. വനപാലകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നു മണിക്കൊപ്പമുണ്ടായിരുന്ന യുവതി പൊലീസില്‍ പരാതി നല്‍കി. മണിയുടെ സുഹൃത്ത് ഇടുക്കി രാജാക്കാട് മാളിയേക്കല്‍ വീട്ടില്‍ ഡോ. ഗോപിനാഥന്റെ ഭാര്യ ജയ ഗോപിനാഥന്‍ (32) ആണു വനപാലകര്‍ക്ക് എതിരെ പരാതി നല്‍കിയത്. കടപ്പാട് : മനോരമ 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!