കൊടകര: കേരള ലോട്ടറി ഏജന്റ് അസോസിയേഷന്റെ ആഭിമ ുഖ്യത്തില് കൊടകരയില്‍ പ്രതീകാത്മക ശരശയ്യ സമരം നടത്തി. ലോട്ടറി തൊഴിലാളികള്‍ക്ക് അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കുക, ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമ്പോള്‍ കൂപ്പണ്‍ നല്‍കുക, ലോക്ക് ഡൗണ്‍ മൂലം ഹാജരാക്കാന്‍ കഴിയാതിരുന്ന സമ്മാന ടിക്കറ്റുകള്‍ ഉടനടി മാറി നല്‍കുക , പെന്ഷന് തുക വര്‍ധിപ്പിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊടകര മേല്‍പ്പാലം ജംഗ്ഷനിലാണ് സമരം നടത്തിയത്.
വൈസ് പ്രസിഡന്റ് പി.ആര്. ഹരി, കണ്‍വീനര്‍ ഏ.എല്‍.ജെയ്സണ്‍, ഷാജന്നെല്ലായി, കെ.ആര്. നടേശന് , വേലപ്പന് എന്നിവര്‍ പങ്കെടുത്തു