കൊടകര :കൊടകര പഞ്ചായത്തില്‍ പെയിന്‍ ആന്റ് പാലിയേറ്ററില്‍ റജിസ്റ്റര്‍ ചെയ്ത നിര്‍ധന കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന-പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു.
വൈസ്.പ്രസിഡന്റ് കെ. ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഫ്രാന്‍സിസ് , കൊടകര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. കെ. സ്മിത, പാലിയേറ്റീവ് നഴ്‌സ് സിജി ബൈജു എന്നിവര്‍ക്ക് കിറ്റുകള്‍ കൈമാറി. 122 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.