കൊടകര: ഗ്രാമപഞ്ചായത്ത് കോവിഡ് 19-ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എഴുലക്ഷത്തി പതിനേഴായിരം രൂപ കൈമാറി. ഇതില്‍ എഴ് ലക്ഷം രൂപ പഞ്ചായത്തും, പതിനേഴായിരം രൂപ വിദ്യാര്‍ഥികള്‍ നല്‍കിയതുമാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന് കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ചെക്ക് കൈമാറി.വൈസ് പ്രസിഡന്റ് കെ.ജി.രജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്, ദിവ്യ ഷാജു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പങ്കെടുത്തു.