കൊടകര: ഓണ്‍ലൈന്‍ പഠനത്തിനായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹൃദയ കോളേജ് അഡ്വാന്‍സ് സ്റ്റഡീസ് മൊബൈല്‍ ഫോണും ടി.വി.യും നല്കി. കോളേജ് ഫിനാന്‍സ് ഓഫീസര്‍ ഷാജു ചിറയത്ത്,
കോളേജ് കോവിഡ് സെല്‍ കണ്‍വീനര്‍ ഫാദര്‍ സെബിന് എടാട്ടു ക്കാരന് എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് കൈമാറി.
പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ. ജി. രജീഷ്, പഞ്ചായത്തംഗങ്ങളായ വി. വി. സൂരാജ്, ബിജി ഡേവീസ്, ഷിജി ജെയ്സണ്‍, സജിനി സന്തോഷ്, എം.എം.ഗോപാലന്, കോളേജ് പ്രതിനിധികളായ എം.കെ. ജെയ്സണ്‍, വര്‍ഗ്ഗീസ് തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു.