Breaking News

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസസ്

urlമമ്മൂട്ടിയുടെ പുതിയ ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ നായികയായി അഭിനയിക്കുന്നത് ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ മലയാളത്തില്‍ സജീവമായ ഹണി റോസാണ്. മമ്മൂട്ടി ഒരു നാടക നടന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി. നായരമ്പലമാണ്. സംവിധാനം നവാഗതനായ മാര്‍ത്താണ്ഡന്‍ നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫൈസലാണ്.
വീണ്ടുമൊരു ഹിറ്റ് ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി -ബെന്നി പി. നായരമ്പലം ടീം. പ്രമുഖ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ഏറെക്കാലം പ്രവര്‍ത്തിച്ചയാളാണ് ജി. മാര്‍ത്താണ്ഡന്‍.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ബെന്നി പി. നായരമ്പലത്തിന്റെ തൊമ്മനും മക്കളും, പോത്തന്‍ വാവ, ചട്ടമ്പിനാട്, അണ്ണന്‍ തമ്പി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി നേരത്തെ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ രെജിത് മേനോനും പ്രധാന വേഷത്തിലെത്തും.

ചിത്രത്തില്‍ ക്ലീറ്റസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് . . .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!