കൊടകര : കാടര്‍വിഭാഗത്തില്‍നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ആദ്യമായി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച അഞ്ജനമോഹനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ഉപഹാരം നല്‍കിയും പൊന്നാട അണിയിച്ചും അനുമോദിച്ചു.
മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ കാടര്‍ വിഭാഗത്തില്‍ നിന്നുള്ള അഞ്ജന മറ്റത്തൂര്‍ മുന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂളിലാണ് പഠിച്ചത്. വര്‍ഷങ്ങളായി ഇവര്‍താമസിക്കുന്ന മോനൊടിയിലെ വീട്ടിലെത്തിയായിരുന്നു അനുമോദനം. ബി.ജെ.പി മണ്ഡലം വൈസ്പ്രസിഡണ്ട് കെ.എസ്.സന്ദീപ്, മനു വെള്ളിക്കുളങ്ങര എന്നിവരും ഒപ്പമുണ്ടായിരുന്നു.